ജഡേജ തിമിർത്തു; പഞ്ചാബിനെ തകര്‍ത്ത് സൂപ്പര്‍ കിങ്‌സ് ടോപ് ഫോറില്‍

MAY 5, 2024, 8:38 PM

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻ്റ് പട്ടികയിൽ ആദ്യ നാലിൽ ഇടം നേടി. ധർമ്മശാലയിൽ ഇന്ന് നടന്ന മത്സരത്തിൽ സൂപ്പർ കിംഗ്‌സ് 28 റൺസിന് വിജയിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അവർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിൻ്റെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസിൽ അവസാനിച്ചു.

26 പന്തിൽ 46 റൺസ് നേടി നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ഹീറോ. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയും സിമർജീത് സിങ്ങും ഓരോ വിക്കറ്റ് വീതമെടുത്ത മിച്ചൽ സാൻ്റ്നറും ഷാർദുൽ താക്കൂറും മികച്ച പിന്തുണ നൽകി.

23 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 30 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. 20 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ ശശാങ്ക് സിങ്ങാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ(7), മധ്യനിര താരങ്ങളായ റിലി റൂസോ(0), ജിതേഷ് ശര്‍മ(0), അശുതോഷ് ശര്‍മ(3), നായകന്‍ സാം കറന്‍(7) എന്നിവര്‍ നിരാശപ്പെടുത്തി.

vachakam
vachakam
vachakam

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ രാഹുല്‍ ചഹാറും പേസര്‍ ഹര്‍ഷല്‍ പട്ടേലുമാണ് സൂപ്പര്‍ കിങ്‌സിനെ പിടിച്ചുകെട്ടിയത്.

സൂപ്പര്‍ കിങ്‌സ് നിരയില്‍ 26 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 43 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടോപ്‌സ്‌കോററായത്.ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി എട്ടാമതുള്ള പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam