മുംബൈയ് ഇന്ത്യൻസിന്റെ അടുത്ത മത്സരങ്ങളിൽ ബുമ്ര ഉണ്ടാകില്ല

MAY 6, 2024, 6:46 PM

തുടർ തോൽവികളെത്തുടർന്ന് ഐപിഎല്ലിലെ പ്ലേ ഓഫ് പ്രതീക്ഷകൾ വെള്ളത്തിലായ മുംബൈ ഇന്ത്യൻസിന് അടുത്ത പ്രഹരമായി രോഹിത് ശർമയുടെ പരിക്ക്.
ഇന്നലെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഇംപാക്ട് സബ്ബായി ബാറ്റിംഗിനിറങ്ങിയ രോഹിത്തിന് നേരിയ പുറംവേദന അനുഭവപ്പെട്ടിരുന്നു. അതിനാലാണ് ഫീൽഡിംഗിനിറങ്ങാതെ ബാറ്റിംഗിന് മാത്രം രോഹിത് ഇറങ്ങിയത്. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് രോഹിത് മുംബൈയുടെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.

പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മുംബൈക്ക് ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് സീസണിൽ അവശേഷിക്കുന്നത്. ഇതിൽ മൂന്നിൽ ജയിച്ചാലും പ്ലേ ഓഫിൽ എത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് രോഹിത്തിന് അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. രോഹിത്തിന്റെ പരിക്ക് വഷളായാൽ അത് ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പുകളെ ബാധിക്കുമെന്നതിനാലാണിത്. അതേസമയം, മിന്നും ഫോമിലുള്ള പേസർ ജസ്പ്രീത് ബുമ്രക്കും അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഐപിഎല്ലിൽ 11 മത്സരങ്ങളിൽ 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണിപ്പോൾ ബുമ്ര. എന്നാൽ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇനി കണക്കുകളിൽ മാത്രമെയുള്ളുവെന്നതിനാൽ ടി20 ലോകകപ്പ് കണക്കിലെടുത്ത് ബുമ്രക്ക് വിശ്രമം അനുവദിക്കാൻ മുംബൈ ടീം മാനേജ്‌മെന്റ് തയ്യാറാവണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറഞ്ഞു.

vachakam
vachakam
vachakam

വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളിലും മുംബൈക്ക് കടുപ്പമേറിയ എതിരാളികളെയാണ് നേരിടാനുള്ളത്. പോയന്റ് പട്ടികയിൽ ടോപ് ഫോറിലുള്ള സൺറൈസേഴസ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡ്‌ഴ്‌സ് ടീമുകളാണ് ഇനി മുംബൈയുടെ എതിരാളികൾ.

ഇവരെ തോൽപ്പിച്ചാലും മുബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാൽ മാത്രമെ മുംബൈക്ക് നേരിയ സാധ്യത ബാക്കിയാകുന്നുള്ളു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിലുള്ള രോഹിത്തിനും ബുമ്രക്കും വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഇതിനോട് മുംബൈ ടീം മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam