ഒരുപാട് ക്യാപ്ടൻമാരുടെ കീഴിൽ കളിച്ചിട്ടുണ്ട്, ഇത് എനിക്ക് വ്യത്യസ്തമോ പുതിയതോ ആയ അനുഭവമല്ല: രോഹിത്ശർമ്മ

MAY 4, 2024, 7:53 PM

ക്യാപ്ടൻസി ഇല്ലാതെ താൻ മുമ്പും കളിച്ചിട്ടുണ്ടെന്നും അത് വലിയ കാര്യമല്ല എന്നുമാണ് രോഹിത് ശർമ്മ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്ടൻ സ്ഥാനം പോയതിനെക്കുറിച്ച് ഇന്നലെ (മേയ് 2ന്) നടന്ന പത്ര സമ്മേളനത്തിലാണ് ആദ്യമായി പ്രതികരിച്ചത്.

'നോക്കൂ, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാം നിങ്ങളുടെ വഴിക്ക് പോകില്ല. ഇത് ഒരു മികച്ച അനുഭവമാണ്, 'ഇന്ത്യൻ പ്രീമിയർ ലീഗിൽ പാണ്ഡ്യയ്ക്ക് കീഴിൽ കളിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ഇന്ത്യൻ നായകൻ പറഞ്ഞു.

മുമ്പ് ഞാൻ ക്യാപ്ടനായിരുന്നില്ല, ഒരുപാട് ക്യാപ്ടൻമാരുടെ കീഴിൽ കളിച്ചിട്ടുണ്ട്. ഇത് എനിക്ക് വ്യത്യസ്തമോ പുതിയതോ ആയ അനുഭവമല്ല.' രോഹിത് പറഞ്ഞു. 'ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളിൽ നിന്ന് ടീമിന് എന്താണോ ആവശ്യമുള്ളത് അത് ചെയ്യാൻ ശ്രമിക്കുക. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഞാൻ അത് ചെയ്യാൻ ശ്രമിച്ചു,' രോഹിത് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam