ഐപിഎല്ലിലെ ആദ്യ 500 നരികെ സഞ്ജു

MAY 15, 2024, 5:14 PM

ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ചരിത്രം കുറിക്കാനൊരുങ്ങുന്നു. 

ചെന്നൈയ്‌ക്കെതിരായ അവസാന മത്സരത്തിൽ 19 പന്തിൽ 15 റൺസെടുത്ത് നിരാശപ്പെടുത്തിയെങ്കിലും സീസണിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മലയാളി താരം ഇതിനകം ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്.

12 മത്സരങ്ങളില്‍ നിന്നും 486 സ്വന്തമാക്കിയ സഞ്ജുവിന് ഇന്ന് പഞ്ചാബിനെതിരെ 14 റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ ഐപിഎല്ലിലെ ആദ്യ 500+ സീസണ്‍ എന്ന നേട്ടം ഇന്ന് സ്വന്തമാക്കാനാകും. പഞ്ചാബിനെതിരെ മികച്ച പ്രകടനം നടത്താനായാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ടോപ് 3യില്‍ ഇടം പിടിക്കാനുള്ള അവസരവും സഞ്ജുവിനുണ്ട്.

vachakam
vachakam
vachakam

റണ്‍സുമായി വിരാട് കോലി ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 541 റണ്‍സുമായി ചെന്നൈ നായകന്‍ റുതുരാജാണ് രണ്ടാമതുള്ളത്. 533 റണ്‍സുമായി ഹൈദരാബാദ് താരം ട്രാവിസ് ഹെഡും 527 റണ്‍സുമായി സായ് സുദര്‍ശനുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. 

ഇന്ന് പഞ്ചാബിനെതിരെ മികച്ച പ്രകടനം നടത്താനായാല്‍ ഇതില്‍ വിരാട് കോലി ഒഴികെയുള്ളവര്‍ക്കൊപ്പമെത്താന്‍ സഞ്ജുവിന് സാധിക്കും. രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗാണ് നിലവില്‍ റണ്‍വേട്ടയില്‍ സഞ്ജുവിന് തൊട്ടുപിന്നിലുള്ളത്. 12 കളികളില്‍ നിന്നും 483 റണ്‍സാണ് താരത്തിനുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam