കോടികൾ മുടക്കാൻ റെഡി !! പത്ത് വന്‍ താരങ്ങളെ ലക്ഷ്യമിട്ട് സൗദി ലീഗ്

MAY 15, 2024, 5:17 PM

അടുത്ത സീസണിലേക്ക് പത്ത് വമ്പന്‍താരങ്ങളെ ടീമിലെത്തിക്കാൻ ചരടുവലി തുടങ്ങി സൗദി പ്രോ ലീഗ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള നാലു ക്ലബ്ബുകളാകും ഇതിനായി പണം മുടക്കുക.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കാസെമിറോ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ വരാന്‍, ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍, മുഹമ്മദ് സല, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എഡേഴ്സന്‍, കെവിന്‍ ഡിബ്രുയ്ന്‍ തുടങ്ങിയവര്‍ സൗദി ക്ലബ്ബുകളുടെ റഡാറിലുണ്ട്. 

കാസെമിറോയെ അല്‍ നസ്റും ഡിബ്രുയ്‌നെ അല്‍ ഇത്തിഹാദും നോട്ടമിടുന്നു. കഴിഞ്ഞസീസണില്‍ നെയ്മർ, സാദിയോ മാനെ, റിയാദ് മഹ്സ്, കരീം ബെന്‍സി, എന്‍ഗോളെ കാന്റെ ഖാലിന്‍ കൗലിബാലി തുടങ്ങിയ വമ്ബന്‍സാരങ്ങള്‍ സൗദി ലീഗിലെത്തിയിരുന്നു. അതിന് തൊട്ടുമുമ്ബത്തെ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗിലെത്തിയത്.

vachakam
vachakam
vachakam

വമ്പന്മാരുടെ  വരവോടെ സൗദി ലീഗിന് ജനപ്രീതികൂടുമെന്നതിൽ സംശയമില്ല. 2034-ല്‍ ലോകകപ്പ് ഫുട്‌ബോളിന് സൗദിയാണ് വേദി. അതിനുമുമ്ബ് രാജ്യത്തെ ഫുട്ബോള്‍ കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ഭരണകൂടം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് നാല് ക്ലബ്ബുകള ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണ്. 

കഴിഞ്ഞസീസണില്‍ കൂടുതല്‍ പണം ചെലവഴിച്ച ലീഗുകളിലെ ആദ്യനാലില്‍ സൗദി പ്രോ ലീഗുമുണ്ട്. കഴിഞ്ഞതവണത്തെ നീക്കം വിജയമായതോടെ ഇത്തവണ കൂടുതല്‍ പണമിറക്കി കൂടുതല്‍ കളിക്കാരെ എത്തിക്കാനും പദ്ധതിയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam