എംബാപ്പെ ഗോളടി തുടങ്ങി

SEPTEMBER 3, 2024, 2:21 PM

മാഡ്രിഡ് : ഈ സീസണിൽ ഫ്രഞ്ച് ക്‌ളബ് പാരീസ് എസ്.ജിയിൽ നിന്നെത്തിയ കിലിയൻ എംബാപ്പെ സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് വേണ്ടി ഗോളടി തുടങ്ങി. കഴിഞ്ഞ രാത്രി റയൽ ബെറ്റിസിനെതിരെ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെയുടെ മികവിൽ റയൽ മാഡ്രിഡ് 2-0ത്തിന് വിജയം കണ്ടു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 67-ാം മിനിട്ടിലും 76-ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകൾ. വിനീഷ്യസ് ജൂനിയറും ഫ്രാങ്ക് വൽവെർദെയും ചേർന്നൊരുക്കിയ ഒരു മുന്നേറ്റത്തിൽ നിന്നാണ് എംബാപ്പെ ആദ്യഗോൾ നേടിയത്. വിനീഷ്യസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു രണ്ടാം ഗോൾ.

ഈ സീസണിലെ രണ്ട് മത്സരങ്ങളിൽ റയലിന്റെ രണ്ടാം ജയമാണിത്. നാല് കളികളിൽ ഓരോ സമനിലയും തോൽവിയും കൂടി വഴങ്ങിയ റയൽ എട്ട് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങളിലും ജയം നേടിയ ബാഴ്‌സലോണ 12 പോയിന്റുമായി ഒന്നാമതുണ്ട്. എട്ട് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam