'എന്റെ വിലക്ക് പ്രശ്നമായി, ഇല്ലെങ്കിൽ ഡൽഹി പ്ലേഓഫ്  യോഗ്യത നേടുമായിരുന്നു'

MAY 15, 2024, 5:15 PM

ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള ഡൽഹി ക്യാപിറ്റൽസിൻ്റെ സാധ്യതകളെ ഇല്ലാതാക്കിയത് തനിക്ക് കിട്ടിയ വിലക്ക് ആണെന്ന് ഋഷഭ് പന്ത്. 

ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചതോടെ പന്ത് നിരാശയിലാണ്. സസ്‌പെൻഷൻ കാരണം പന്തിന് ആർസിബിക്കെതിരായ മത്സരം കളിക്കാനായില്ല. ആ കളി ഡല്‍ഹി തോല്‍ക്കുകയും ചെയ്തു. ഇതാണ് പ്ലേ ഓഫ് ചാൻസ് പോകാൻ കാരണമായത് എന്ന് പന്ത് പറയുന്നു.

"ഞാൻ കളിച്ചിരുന്നെങ്കില്‍ തീർച്ചയായും ഞങ്ങള്‍ കളി ജയിക്കുമായിരുന്നുവെന്ന് ഞാൻ പറയില്ല. പക്ഷെ അവസാന മത്സരത്തില്‍ എനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് യോഗ്യത നേടാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. വിജയിക്കാനും സാധ്യത കൂടുതല്‍ ആയിരുന്നു" പന്ത് പറഞ്ഞു.

vachakam
vachakam
vachakam

"ഞങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് സീസണ്‍ ആരംഭിച്ചത്, പക്ഷേ പരിക്കുകളും ഉയർച്ച താഴ്ചകളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച്‌ പൊരുതി. " പന്ത് കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam