ഇത്തവണത്തെ ഐ.പി.എൽ സമ്മാന തുക എത്ര?

MAY 6, 2024, 6:52 PM

ഐപിഎൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ടീമുകളും ആരാധകരും. ഐപിഎല്ലിൽ പ്ലേ ഓഫ് ചിത്രം തെളിഞ്ഞുവരുമ്പോൾ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാനും രണ്ടാമതുള്ള കൊൽക്കത്തയും ഹൈദരാബാദും ലഖ്‌നൗവുമാണ് പ്ലേ ഓഫിലെത്താൻ കൂടുതൽ സാധ്യതയുള്ള ടീമുകൾ.
എന്നാൽ മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള ടീമുകൾക്കെല്ലാം ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലിനിൽക്കുന്നുണ്ട്. മുംബൈക്ക് നേരിയ സാധ്യത മാത്രമാണ് അവേശേഷിക്കുന്നത്.

ഐപിഎല്ലിൽ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളാണ്. കഴിഞ്ഞ വർഷം ഐപിഎൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ബിസിസിഐ സമ്മാനത്തുകയായി നൽകിയത് 20 കോടിയാണ്. രണ്ടാം സ്ഥാനക്കാരായ ഗുജറാത്തിന് 12.5 കോടി രൂപയായിരുന്നു സമ്മാനത്തുക. ഇത്തവണത്തെ ഐപിഎൽ പ്രൈസ് മണി 30 കോടിയായി ഉയർത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സമ്മാനത്തുകയിൽ ബിസിസിഐ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഈ സാഹചര്യത്തിൽ ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ കിരീടം നേടുന്നവർക്ക് എത്ര കോടി സമ്മാനത്തുകയായി ലഭിക്കുമെന്ന് നോക്കാം. ജൂൺ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസലുമായി തുടങ്ങുന്ന ലോകകപ്പിലെ സമ്മാനത്തുക ഐസിസി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

2022ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ട് ടീമിന് സമ്മാനത്തുകയായി നൽകിയത് 13, 34 ലക്ഷത്തോളം രൂപയായിരുന്നു. രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന് ആറരക്കോടി രൂപയോളം സമ്മാനത്തുകയായി ലഭിച്ചു.

ഇത്തവണ കൂടുതൽ ടീമുകളും കൂടുതൽ മത്സരങ്ങളുമുള്ളതിനാൽ പ്രൈസ് മണിയിലും കാര്യമായ വർധന ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ പത്ത് ടീമുകൾ മാത്രമാണ് മത്സരിച്ചതെങ്കിൽ ഇത്തവണ അഞ്ച് ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളായി 20 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, അയർലൻഡ്, കാനഡ, ആതിഥേയരായ അമേരിക്ക തുടങ്ങിയവരാണുള്ളത്. ആകെ 55 മത്സരങ്ങളാണ് ഇത്തവണ ടൂർണമെന്റിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam