റൊണാൾഡോയുടെ ഹാട്രിക്കിൽ അൽ നസറിന് മികച്ച ജയം

MAY 5, 2024, 2:32 PM

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഹാട്രിക്ക് കൂടെ. ഇന്ന് സൗദി ലീഗിൽ അൽ വെഹ്ദയെ നേരിട്ട അൽ നസർ എതിരില്ലാത്ത ആറു ഗോളുകൾക്ക് വിജയിച്ചു.

ഹാട്രിക്കുമായി റൊണാൾഡോ തന്നെ അൽ നസറിന്റെ ഹീറോ ആയി. ഇന്ന് ആദ്യ 12 മിനുട്ടിൽ തന്നെ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. അഞ്ചാം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. 12-ാം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി.

18-ാം മിനുട്ടിൽ ഒടാവിയോയിലൂടെ അൽ നസർ മൂന്നാം ഗോൾ നേടി. ആദ്യ പകുതിയുടെ അവസാനം മാനെയുടെ വക നാലാം ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ റൊണാൾഡോ തന്റെ ഹാട്രിക്ക് നേടി. റൊണാൾഡോയുടെ കരിയറിലെ 66-ാം ഹാട്രിക്കാണിത്.

vachakam
vachakam
vachakam

അവസാനം അൽ ഫതിൽ കൂടെ ഗോൾ നേടിയതോടെ അൽ നസർ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ അൽ നസർ 74 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. അവർക്ക് കിരീട പ്രതീക്ഷ ഇതിനകം അവസാനിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam