ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ദിമിത്രിസ് ദിയമന്റകോസ്

MAY 5, 2024, 2:20 PM

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദിമിക്ക് ഐ.എസ്.എൽ ഗോൾഡൻ ബൂട്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു താരം ചരിത്രത്തിൽ ആദ്യമായാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്.

ഇന്ന് ഐ.എസ്.എൽ ഫൈനൽ കഴിഞ്ഞ് മുംബൈ സിറ്റി കിരീടം ഉയർത്തിയതോടെ ആണ് ദിമിയുടെ ഗോൾഡൻ ബൂട്ട് ഉറപ്പായത്. സീസണിൽ 13 ഗോളുകളുമായാണ് ദിമിത്രിസ് ദിയമന്റകോസ് ഗോൾഡൻ ബൂട്ട് നേടിയത്.

ദിമി ഈ സീസണിൽ 17 മത്സരങ്ങൾ കളിച്ച് 13 ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റ് സംഭാവനയും ചെയ്തിരുന്നു. ഒഡീഷയുടെ റോയ് കൃഷ്ണയും 13 ഗോളുകളും 3 അസിസ്റ്റും നേടിയെങ്കിലും കുറവ് മത്സരം കളിച്ചത് ദിമി ആയിരുന്നു. ഇത് ദിമിക്ക് ഗുണമായി. ഇന്ന് കമ്മിംഗ്‌സ് ഗോളടിച്ചപ്പോൾ അദ്ദേഹം 12 ഗോളുകളുമായി ദിമിയുടെ തൊട്ടു പിറകിൽ എത്തിയിരുന്നു. എന്നാൽ കമ്മിംഗ്‌സിന് രണ്ടാം ഗോൾ കണ്ടെത്താൻ ആയില്ല.

vachakam
vachakam
vachakam

ദിമി ഇനി അടുത്ത സീസണിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല എങ്കിലും ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. കുറച്ചു മത്സരങ്ങൾ നഷ്ടപ്പെട്ടില്ല എങ്കിൽ ദിമി ഇതിനേക്കാൾ ഗോളുകൾ നേടിയേനെ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam