മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത

MAY 6, 2024, 8:55 AM

4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ലോക അത്‌ലറ്റിക്‌സ് റിലേയുടെ രണ്ടാം റൗണ്ട് ഹീറ്റ്‌സിൽ ഇരുടീമുകളും രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് യോഗ്യത ഉറപ്പിച്ചത്.

മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, ആരോക്യ രാജീവ് എന്നിവരടങ്ങുന്ന പുരുഷ ടീം മൂന്ന് മിനിറ്റ് 3.23 സെക്കൻഡിൽ ഫിനിഷ് ചെയ്തു. രണ്ട് മിനിറ്റ് 59.95 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം.

റുപല്‍ ചൗദരി, എം ആർ പൂവമ്മ, ജ്യോതിക സിരി ദണ്ടി, സുഭ വെങ്കിടേഷന്‍ എന്നിവരടങ്ങിയ വനിത ടീം മൂന്ന് മിനുറ്റിലും 29.35 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ജെമൈക്കയ്ക്കാണ് ഒന്നാം സ്ഥാനം. മൂന്ന് മിനുറ്റ് 28.54 സെക്കന്‍ഡിലാണ് ജെമൈക്കന്‍ ടീം ഓട്ടം പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവർക്കാണ് യോഗ്യത ലഭിക്കുന്നത്. ആദ്യ റൗണ്ടില്‍ വനിത ടീം അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ടാം ലെഗ് റണ്ണറായ രാജേഷ് രമേഷിന് പരുക്ക് പറ്റിയതിനെ തുടർന്ന് പുരുഷ ടീമിന് ആദ്യ റൗണ്ട് ഓടിത്തീർക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam