അവന്റെ തെറ്റല്ല അവൻ ടീമിൽ ഇല്ലാത്തത്: അജിത് അഗാർക്കർ

MAY 4, 2024, 7:57 PM

റിങ്കു സിംഗ് ഇന്ത്യയുടെ 15 അംഗ ടീമിൽ ഇല്ലാതിരുന്നത് നിർഭാഗ്യം കൊണ്ട് മാത്രമാണെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ. ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കാൻ ഇടംകയ്യൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അഗാർക്കർ പറഞ്ഞു. ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഗാർക്കർ.

'ഇത് നിർഭാഗ്യകരമാണ്. ടീമിൽ ഇല്ലാത്തതിന് റിങ്കുവിന്റെ പ്രകടനവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവന്റെ തെറ്റല്ല അവൻ ടീമിൽ ഇല്ലാത്തത്. ഇതിനകം തന്നെ മികച്ച ബാറ്റർമാർ ടീമിൽ ഉണ്ട്. അതിനാൽ മറ്റൊരു ബൗളിംഗ് ഓപ്ഷൻ ഉണ്ടെങ്കിൽ എന്ന് ഞങ്ങൾ ചിന്തിച്ചു. ടീമിൽ ഇല്ലെങ്കിലും റിങ്കു ഞങ്ങളുടെ ഒപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.' അഗാർക്കർ പറഞ്ഞു.

'ഒരുപക്ഷേ ഞങ്ങൾ എടുക്കാൻ ബുദ്ധിമുട്ടിയ ഏറ്റവും കഠിനമായ കാര്യം റിങ്കുവിന്റെ കാര്യത്തിൽ ആകും. അവനും ശുഭ്മാൻ ഗില്ലും തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് കോമ്പിനേഷനുകൾ കണക്കാക്കിയാണ്. ഒരു സ്പിന്നറെ അധികം ഉൾപ്പെടുത്തുന്നതാണ് ശരി എന്ന് ഞങ്ങൾക്ക് തോന്നി' അഗാർക്കർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam