ഓറഞ്ച് ക്യാപിൽ തിരിച്ചെത്തി വിരാട് കോഹ്ലി

MAY 6, 2024, 6:40 PM

ഐപിഎൽ 2024 സീസണിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണർ വിരാട് കോഹ്ലി.

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ റുതുരാജ് ഗെയ്ക്‌വാദിനെയാണ് കിംഗ് കോഹ്ലി പിന്നിലാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിഗുജറാത്ത് ടൈറ്റൻസ് മത്സരം ആരംഭിക്കുമ്പോൾ റുതുവിനേക്കാൾ 9 റൺസ് പിന്നിലായിരുന്നു കോഹ്ലിയുണ്ടായിരുന്നത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ 148 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ തുടക്കത്തിലെ ആക്രമിച്ച് കളിച്ച വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്നിംഗ്‌സിലെ ആദ്യ ഓവറിൽ തന്നെ ഓറഞ്ച് ക്യാപ് തലയിലാക്കി. മീഡിയം പേസർ മോഹിത് ശർമ്മയെ ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സർ പറത്തിയായിരുന്നു കിംഗിന്റെ നേട്ടം.

മത്സരത്തിൽ 42 റൺസ് എടുത്തതോടെ റൺവേട്ടയിൽ തലപ്പത്തുള്ള കോഹ്ലിക്ക് 11 കളികളിൽ ആകെ 542 റൺസായി. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റുതുരാജിന് 10 മത്സരങ്ങളിൽ 509 ഉം, മൂന്നാമൻ സായ് സുദർശന് 11 കളികളിൽ 424 റൺസുമാണ് കീശയിലുള്ളത്. റിയാൻ പരാഗ് (10 കളിയിൽ 409 റൺസ്), കെ.എൽ. രാഹുൽ (10 കളിയിൽ 406 റൺസ്) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ. 9-ാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് 10 കളിയിൽ 385 റൺസാണ് സമ്പാദ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam