മേജർ ലീഗ് സോക്കറിൽ ചരിത്രം തിരുത്തി മെസ്സി

MAY 5, 2024, 2:22 PM

ന്യൂയോർക്ക് റെഡ് ബുൾസിന് എതിരെ ഇറങ്ങിയ മെസ്സി 5 അസിസ്റ്റുകളും ഒരു ഗോളും നേടിയതോടെ മേജർ ലീഗ് സോക്കറിൽ ചരിത്രം തിരുത്തി ലയണൽ മെസ്സി. 6-2 എന്ന സ്‌കോറിന് ഇന്റർ മയാമി വിജയിച്ചപ്പോൾ ആറ് ഗോളിലും മെസ്സിയുടെ ടച്ച് ഉണ്ടായിരുന്നു. 5 അസിസ്റ്റും ഒരു ഗോളും.

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്റർ മയാമി തിരിച്ചടിച്ച് ജയത്തിലേക്ക് വന്നത്. 30-ാം മിനുട്ടിൽ വാൻസിറിലൂടെ ന്യൂയോർക്ക് ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനുട്ടിൽ മാറ്റിയാസ് റോഹാസ് മയാമിക്ക് സമനില നൽകി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഇത്.

50-ാം മിനുട്ടിൽ മെസ്സിയുടെ ഫിനിഷിൽ മയാമി ലീഡ് എടുത്തു. 62-ാം മിനുട്ടിൽ വീണ്ടും റോഹാസിന്റെ ഫിനിഷും മെസ്സിയുടെ അസിസ്റ്റും. സ്‌കോർ 3-1. പിന്നെ സുവാർസ് മെസ്സി കൂട്ടുകെട്ടിന്റെ സമയം ആയിരുന്നു. മെസ്സിയുടെ പാസിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി സുവാരസിന്റെ മൂന്ന് ഗോളുകൾ. കളി ഇന്റർ മയായി 6-2ന് ജയിച്ചു.

vachakam
vachakam
vachakam

ഇതാദ്യമായാണ് ഒരു കളിക്കാരൻ എം.എൽ.എസിൽ ഒരു മത്സരത്തിൽ ആറ് ഗോളുകളുടെ ഭാഗമാകുന്നത്. മെസ്സി ഇന്ന് ആ റെക്കോർഡ് തന്റേതാക്കി മാറ്റി. ഇന്നത്തെ വിജയത്തോടെ ഇന്റർ മയാമി ലീഗിൽ 24 പോയിന്റുമായി ഒന്നാമത് തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam