മോഷണക്കുറ്റം ആരോപിച്ച് യുഎസ് സൈനികനെ തടവിലാക്കി റഷ്യ

MAY 7, 2024, 2:52 AM

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഒരു അമേരിക്കന്‍ സൈനികനെ റഷ്യ കസ്റ്റഡിയിലെടുത്തതായി യുഎസ് സൈന്യം അറിയിച്ചു. 'ക്രിമിനല്‍ സ്വഭാവദൂഷ്യം' ആരോപിച്ചാണ് നടപടി. 

'2024 മെയ് 2 ന് റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കില്‍ റഷ്യന്‍ അധികാരികള്‍ ഒരു അമേരിക്കന്‍ സൈനികനെ ക്രിമിനല്‍ ദുര്‍നടപടിയുടെ പേരില്‍ തടഞ്ഞുവെച്ചു,' യുഎസ് ആര്‍മി വക്താവ് സിന്തിയ സ്മിത്ത് പറഞ്ഞു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ റഷ്യ ഈ വിവരം അറിയിക്കുകയും സൈനികന് ഉചിതമായ കോണ്‍സുലര്‍ പിന്തുണ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു.

vachakam
vachakam
vachakam

''ഈ വിഷയത്തിന്റെ സെന്‍സിറ്റിവിറ്റി കണക്കിലെടുത്ത്, ഞങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ല,'' സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

സൈനികന്‍ സ്വന്തം നിലയിലാണ് റഷ്യയിലേക്ക് പോയതെന്നും ഔദ്യോഗിക കാര്യത്തിനല്ലെന്നും മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

സ്റ്റാഫ് സര്‍ജന്റായ സൈനികനെ മോഷണക്കുറ്റം ആരോപിച്ചാണ് അറസ്റ്റ് ചെയ്തതെന്നും നിലവില്‍ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

ഒരു വര്‍ഷം മുമ്പ് ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ച് ഉള്‍പ്പെടെ നിരവധി അമേരിക്കക്കാര്‍ റഷ്യയില്‍ തടവിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam