അധികാരത്തിലെത്തിയാൽ സംവരണം 50 ശതമാനത്തിൽനിന്ന് ഉയർത്തും: രാഹുൽ ​ഗാന്ധി

MAY 6, 2024, 9:33 PM

ഡൽഹി: സംവരണത്തിൻ്റെ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ രത്‌ലാമിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 

ദളിത്-പിന്നാക്ക-ആദിവാസി വിഭാഗങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കാൻ 50 ശതമാനം സംവരണത്തിൻ്റെ പരിധി ഉയർത്തുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ഭരണഘടന സംരക്ഷിക്കാനാണ് കോൺഗ്രസും ഇന്ത്യാ ഫ്രണ്ടും ശ്രമിക്കുന്നത്.

vachakam
vachakam
vachakam

ജനങ്ങൾക്കുള്ള അധികാരമെല്ലാം ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. സമ്പൂർണ അധികാരമാണ് മോ​ദി ആ​ഗ്രഹിക്കുന്നതെന്നും ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നും രാഹുൽ ആരോപിച്ചു. 

ബിജെപിക്ക് 400 പോയിട്ട് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ല. സംവരണം അവസാനിപ്പിക്കുമെന്നാണ് ബിജെപി  പറയുന്നുത്. ഞങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തുമെന്നും പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും  ആവശ്യമായ സംവരണം നൽകുമെന്നും രാഹുൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam