കശ്മീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍ ഒളിത്താവളം വളഞ്ഞ് സേന; ഭീകരരുമായി വെടിവെപ്പ്

MAY 7, 2024, 2:35 AM

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ലഷ്‌കര്‍ ഭീകരരുടെ ഒളിത്താവളം വളഞ്ഞ് പൊലീസും സുരക്ഷാ സേനയും. ഒളിത്താവളം ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാത്രി വൈകിയും ഇവിടെ വെടിവെപ്പ് തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഭീകരര്‍ക്ക് വേണ്ടി ശക്തമായ തിരച്ചില്‍ തുടരവെയാണ് കുല്‍ഗാവിലെ ഏറ്റുമുട്ടല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam