തിയാഗോ ആൽവേസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

JANUARY 2, 2026, 3:33 AM

കേരള ബ്ലാസ്റ്റേഴ്‌സ് താരം തിയാഗോ ആൽവേസ് ക്ലബ് വിട്ടു! പോർച്ചുഗീസ് മുന്നേറ്റനിര താരമായ തിയാഗോ അലക്‌സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ അവസാനിപിച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇന്ത്യൻ ഫുട്‌ബോളിലെ അനിശ്ചിതാവസ്ഥയാണ് താരം ക്ലബ് വിടാനുള്ള കാരണം.

ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ഈ കളിക്കാരൻ കഴിഞ്ഞ ഒക്ടോബറിൽ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ ടീമിനായി ആകെ 68 മിനുറ്റ് മാത്രമാണ് താരത്തിന് കളിക്കാൻ ആയത്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയ താരമായിരുന്നു തിയാഗോ.

പോർച്ചുഗലിലെ കൊയിമ്ബ്രയിൽ ജനിച്ച ഈ 29 കാരൻ താരത്തെ വ്യത്യസ്തനാക്കുന്നത് മന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരേപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ പ്രതിസന്ധി കാരണം നിരവധി താരങ്ങളാണ് ഇങ്ങനെ ഇന്ത്യൻ ലീഗ് വിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam