വേൾഡ് സെന്റോസ: സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആറാം റൗണ്ടിൽ സമനില സമ്മതിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനും. കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ് നാലുമണിക്കൂറിലേറെ പൊരുതിയാണ് ലിറെനെ 46-ാം നീക്കത്തിൽ സമനിലയിൽ കുരുക്കിയത്.
ഈ ചാമ്പ്യൻഷിപ്പിലെ നാലാമത്തെ സമനിലയാണിത്. മൂന്നാം റൗണ്ടിൽ ഗുകേഷ് ജയിച്ചതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളും സമനിലയായിരുന്നു. ആദ്യ റൗണ്ടിൽ ലിറെനും മൂന്നാം ഗെയിമിൽ ഗുകേഷും ജയിച്ചിരുന്നു. മറ്റ് മത്സരങ്ങളിലെല്ലാം ഇരുവരും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
ഇന്നലെ ക്വീൻ പോൺ നീക്കിയാണ് ഡിംഗ് ലിറെൻ തുടങ്ങിയത്. ലണ്ടൻ സിസ്റ്റം ഗെയിമിലൂടെയാണ് മത്സരം പുരോഗമിച്ചത്. ഇരുവർക്കും സാദ്ധ്യതകൾ ഉണ്ടായിരുന്നെങ്കിലും ഏറെസമയമെടുത്ത് സമനിലയിലേക്ക് നീക്കുകയായിരുന്നു. ആറ് റൗണ്ടുകൾ പൂർത്തിയായപ്പോൾ ഇരുവർക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. വിശ്രമദിവസമായ ഇന്ന് മത്സരമില്ല. നാളെ ഏഴാം റൗണ്ട് മത്സരത്തിൽ ഗുകേഷിനാണ് വെള്ളക്കരുക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്