ആസ്റ്റൺ വില്ലയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ചെൽസി

DECEMBER 3, 2024, 2:24 PM

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് നിക്കോളാസ് ജാക്‌സൺ, എൻസോ ഫെർണാണ്ടസ്, കോൾ പാമർ എന്നിവരുടെ ഗോളുകളിൽ ചെൽസി 3-0ന്റെ ആധിപത്യ വിജയം നേടി.

ജയത്തോടെ ചെൽസി 25 പോയിന്റുമായി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. രണ്ടാമതുള്ള ആഴ്‌സണലിനും 25 പോയിന്റാണ്.

ഏഴാം മിനിറ്റിൽ തന്നെ കുക്കുറെയുടെ ഒരു കട്ട്ബാക്ക് ഫിനിഷ് ചെയ്ത് ജാക്‌സൺ സ്‌കോറിംഗ് ആരംഭിച്ചു. 36-ാം മിനിറ്റിൽ പാമറിന്റെ ഉജ്ജ്വലമായ അസിസ്റ്റിൽ നിന്ന് ഒരു ഹാഫ് വോളിയിലൂടെ എൻസോ ഫെർണാണ്ടസ് ബ്ലൂസിന്റെ ലീഡ് ഇരട്ടിയാക്കി.

vachakam
vachakam
vachakam

83-ാം മിനിറ്റിൽ പാമർ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. നോനി മഡ്യൂകെയുടെ പാസ് സ്വീകരിച്ച് ടോപ്പ് കോർണറിലേക്ക് ഒരു സ്‌ട്രൈക്ക് തൊടുക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam