ന്യൂഡെല്‍ഹി: പിടിച്ചുപറി കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ നരേഷ് ബല്യാനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡെല്‍ഹി പൊലീസ്. സംഘടിത കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് രണ്ടാമത്തെ അറസ്റ്റ്.
ഡെല്‍ഹിയിലെ ഉത്തം നഗര്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ ബല്യാനെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിന്റെ (മകോക) വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അറസ്റ്റ് തികച്ചും നിയമവിരുദ്ധമാണെന്ന് ബല്യാന്റെ അഭിഭാഷകന്‍ എന്‍ സി ശര്‍മ്മ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയും ബല്യാന് പിന്തുണയുമായെത്തി.
പിടിച്ചുപറി കേസില്‍ മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ എംഎല്‍എയെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പരാസ് ദലാല്‍ 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയുടെ ആള്‍ ജാമ്യത്തിലും ബല്യാന് ജാമ്യം അനുവദിച്ചു.
ഞായറാഴ്ചയാണ് ബല്യാനെ തെക്കന്‍ ഡല്‍ഹിയിലെ ആര്‍കെ പുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ബിസിനസുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ബല്യാനെതിരായ കേസ്. ഗുണ്ടാസംഘ തലവന്‍ കപില്‍ സാങ്വാനുമായുള്ള ബല്യാന്റെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പില്‍ ബിസിനസുകാരില്‍ നിന്ന് കൊള്ളപ്പണം ശേഖരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്