ചെന്നൈ: ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗന്‍യാന്‍ ദൗത്യം നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റര്‍ പരിധിയില്‍ അയക്കുന്നതാണ് പദ്ധതി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇവരെ സുരക്ഷിതമായി ഇറക്കുകയും ചെയ്യും. ഇന്ത്യുടെ ബഹിരാകാശ ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ദൗത്യം 2026 അവസാനത്തോടെ നടത്തുമെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ്.
ഐഐടി ഗുവാഹത്തിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇസ്രോ ചെയര്‍മാന്‍.
നാല് വര്‍ഷമായി ഗഗന്‍യാന്‍ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നു. റോക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ഘട്ട പരീക്ഷണ വിക്ഷേപണങ്ങള്‍ക്ക് ശേഷമാകും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക. ആദ്യത്തെ ആളില്ലാ പരീക്ഷണ പറക്കല്‍ 2025 ആദ്യത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി1 ദൗത്യം ഈ ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നുവെന്നും എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു.
ആദ്യ വിക്ഷേപണത്തില്‍ മനുഷ്യന് പകരം വ്യോമമിത്ര റോബോട്ടിനെ അയക്കും. മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും വിജയിച്ചാല്‍ 2026-ല്‍ വിക്ഷേപിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ദൗത്യം വിജയിച്ചാല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്