ന്യൂഡല്‍ഹി: ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധമാകാമെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീം കോടതി. പഞ്ചാബിലെ ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയന്‍ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
ഖനോരി അതിര്‍ത്തിയില്‍ നിരാഹാര സമരം തുടങ്ങാനിരിക്കെ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ കഴിഞ്ഞ 26 ന് പൊലീസ് ആശുപത്രിയിലാക്കിയതിനെതിരെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ദല്ലേവാളിനെ പൊലീസ് മോചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് ഹര്‍ജി തള്ളി.
അതേസമയം കര്‍ഷക സമരം ശരിയോ തെറ്റോ എന്നതില്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു. പഞ്ചാബിന് ഖനോരി അതിര്‍ത്തി പ്രധാനമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതിര്‍ത്തിയില്‍ നിയമംപാലിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരം ചെയ്യാന്‍ പ്രതിഷേധക്കാരോട് പറയാന്‍ ദല്ലേവാളിനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്