ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പുതുച്ചേരിയില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ. നമചിവായം അറിയിച്ചു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 5,000 രൂപ വീതം ദുരിതാശ്വാസ സഹായം നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി വ്യക്തമാക്കി.
മഴ കനത്തത്തിന് പിന്നാലെ പുതുച്ചേരിയിലെ 10,000 ഹെക്ടര്‍ വിളകള്‍ നശിച്ചിരുന്നു. നാശനഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ വീതം സര്‍ക്കാര്‍ നല്‍കും. വെള്ളപ്പൊക്കത്തിന് പിന്നാലെ 50 ബോട്ടുകള്‍ക്കാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. ബോട്ടുടമകള്‍ക്ക് 10,000 രൂപയുടെ ദുരിതാശ്വാസ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയായിരുന്നു ലഭിച്ചത്. കേരളത്തിലും മഴ ശക്തിപ്രാപിച്ചിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്. കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയില്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകയ്ക്കും മുകളില്‍ ന്യുനമര്‍ദമായി ശക്തി കുറഞ്ഞിരിക്കുകയാണ്. ഇത് അറബിക്കടലിലേക്ക് പ്രവേശിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്