ചെന്നൈ: പുതിയ സ്കൂട്ടർ ഇടയ്ക്കിടെ പണിമുടക്കുന്നതിൽ പ്രകോപിതനായി സ്വന്തം ഇലക്‌ട്രിക് സ്‌കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. തമിഴ്‌നാട്ടിലെ അമ്പത്തൂരിലാണ് സംഭവം ഉണ്ടായത്.
തിരുമുല്ലൈവയൽ സ്വദേശിയായ പാർത്ഥസാരഥി (38) ആണ് ഷോറൂമിന് മുന്നിൽവച്ച് തന്റെ ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിച്ചത്. മൂന്ന് വർഷം മുൻപാണ് 1.8 ലക്ഷം രൂപയ്ക്ക് പാർത്ഥസാരഥി ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്.
എന്നാൽ വാങ്ങി ഒരു മാസത്തിനുള്ളിൽ തകരാറുകൾ കണ്ടുതുടങ്ങിയെന്നാണ് യുവാവ് പറയുന്നത്. ഓരോ മാസവും ശരാശരി 5000 രൂപ വണ്ടിയുടെ അറ്റകുറ്റപ്പണികൾക്കായി മാത്രം മാറ്റിവയ്ക്കേണ്ടതായി വന്നിരുന്നു എന്നും യുവാവ് പറയുന്നു.
സ്‌കൂട്ടറുമായി ഷോറൂമിലെത്തിയ യുവാവ് തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ അനുനയിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. തുടർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പിന്നാലെ ജീവനക്കാർ പൊലീസിനെ അറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്