മുംബൈ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതാവസ്ഥകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മഹായുതി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. ഡിസംബര്‍ അഞ്ചിന് മുംബൈയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെയും സത്യപ്രതിജ്ഞ ചെയ്യും.
രണ്ടു വര്‍ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേനാ തലവന്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയി. ഡെല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വം വിളിച്ച യോഗത്തിലും മഞ്ഞ് പൂര്‍ണമായി ഉരുകിയിരുന്നില്ല.
മഹായുതി സഖ്യത്തില്‍ എല്ലാം ശുഭമാണെന്നും സത്യപ്രതിജ്ഞാ ചടങ്ങ് ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത് പറഞ്ഞു. ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി തുടരുമോയെന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മൂന്ന് നേതാക്കളും ഇരുന്ന് സംസാരിച്ചു. ആശയക്കുഴപ്പമൊന്നുമില്ല,' ഷിര്‍സത്ത് പറഞ്ഞു.
മഹായുതി സര്‍ക്കാരില്‍ ബിജെപിക്ക് ആഭ്യന്തരം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ 21-22 മന്ത്രാലയങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സ്പീക്കര്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും പാര്‍ട്ടി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശിവസേന 16 മന്ത്രാലയങ്ങള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും നഗരവികസനമടക്കം 12 എണ്ണത്തില്‍ തൃപ്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍സിപിക്ക് ധനകാര്യവും ഡെപ്യൂട്ടി സ്പീക്കറും ഉള്‍പ്പെടെ 9-10 മന്ത്രാലയങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
തൊണ്ടയിലെ അണുബാധയും പനിയും കാരണം താനെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനായ ഷിന്‍ഡെ, വരും ദിവസങ്ങളില്‍ കാബിനറ്റ് വകുപ്പുകള്‍ അന്തിമമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ക്കായി ഷിന്‍ഡെ മഹാരാഷ്ട്ര ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ബിജെപി നിയമസഭാ കക്ഷി യോഗം ബുധനാഴ്ച രാവിലെ 10ന് ചേരും. യോഗത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്