മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അദ്ദേഹം നാളെ മുംബൈയില്‍ സത്യപ്രതിജ്ഞ ചെയ്യും.
ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെയും എന്‍സിപി നേതാവ് അജിത് പവാറിനെയും ഒപ്പം കൂട്ടിയാണ് ഫഡ്നാവിസ് മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ രാജ്ഭവനില്‍ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്.
വ്യാവാഴ്ച വൈകിട്ട് 5.30നാവും സത്യപ്രതിജ്ഞാ ചടങ്ങ്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും നാളെ മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നിയോഗിച്ച കേന്ദ്ര നിരീക്ഷകനുമായ വിജയ് രൂപാണി പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രിമാരുടെ പേരുകള്‍ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല. എന്‍സിപിയുടെ അജിത് പവാര്‍ രണ്ട് ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായേക്കും. ഷിന്‍ഡെയുടെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്.
മറ്റ് കാബിനറ്റ് മന്ത്രിമാരുടെ പേരുകള്‍ മഹായുതി പങ്കാളികളുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമമാക്കുമെന്ന് രൂപാണി പറഞ്ഞു.
നേരത്തെ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം മഹാരാഷ്ട്ര ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതിയുടെ തകര്‍പ്പന്‍ വിജയത്തിന് പത്ത് ദിവസത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്