ഗഗന്‍ഗീര്‍ കൂട്ടക്കൊലയിലുള്‍പ്പെട്ട ലഷ്‌കര്‍ ഭീകരന്‍ ജുനൈദ് ഭട്ട് ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

DECEMBER 3, 2024, 5:21 PM

ശ്രീനഗര്‍: ഗഗന്‍ഗീറില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയതടക്കം നിരവധി ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ ജുനൈദ് ഭട്ട്, ശ്രീനഗറിലെ ദച്ചിഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത സുരക്ഷാ സേന ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ദച്ചിഗാം വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഈ തെരച്ചിലിനിടെയാണ് ജുനൈദ് ഭട്ട് വെടിയേറ്റു മരിച്ചത്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷന്‍ തുടരുകയാണ്.

സെന്‍ട്രല്‍ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ സോനാമാര്‍ഗിന് സമീപം ഇസഡ്-മോര്‍ തുരങ്കത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന ഒരു നിര്‍മാണ സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുനൈദ് ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരനായ ജുനൈദിനെ തിരിച്ചറിഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam