മുംബൈ: മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ വീണ്ടും ആശുപത്രിയില്‍. കഴിഞ്ഞയാഴ്ച വിശ്രമമെടുത്തെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നാണ് താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ജുപീറ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
കഴിഞ്ഞയാഴ്ച സ്വദേശമായ സതാറയില്‍ എത്തിയപ്പോഴും ഷിന്‍ഡെയുടെ നില സുഖകരമായിരുന്നില്ല. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നതിനാലും തിരക്കേറിയ ഇലക്ഷന്‍ ഷെഡ്യൂളിന്റെ ഫലമായും അദ്ദേഹത്തിന് വിശ്രമം ആവശ്യമായിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി ഷിന്‍ഡെ വിശ്രമമെടുത്തു. ഒടുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഏകനാഥ് ഷിന്‍ഡെ മുംബൈയിലേക്ക് മടങ്ങിയെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം തിരക്കി ദേവേന്ദ്ര ഫഡ്‌നാവിസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിശദമായ പരിശോധന ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡിസംബര്‍ അഞ്ചിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ചടങ്ങ് എപ്പോള്‍ നടക്കുമെന്നത് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്