ഗുവഹാട്ടി: റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബീഫ് കഴിക്കുന്നത് സംബന്ധിച്ച നിലവിലെ നിയമം ശക്തമാണെന്നും എന്നാല്‍ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മതപരവും സാമൂഹികവുമായ ഒത്തുചേരലുകളില്‍ ബീഫ് കഴിക്കുന്നതിന് നിലവില്‍ നിരോധനമില്ലെന്നും ശര്‍മ്മ പറഞ്ഞു.
''ആസാമില്‍, ഒരു റെസ്റ്റോറന്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചു. അതിനാല്‍ ഇന്ന് മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഇത് ഒരു പൊതുസ്ഥലത്തും ഹോട്ടലിലും റസ്റ്റോറന്റിലും കഴിക്കാന്‍ കഴിയില്ല,''ഹിമന്ത ബിശ്വ ശര്‍മ്മ വിശദീകരിച്ചു.
കോണ്‍ഗ്രസിന് ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യുകയോ അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകുകയോ ചെയ്യാമെന്ന് ആസാം മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ മന്ത്രി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്