ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലിലുള്ള വീട്ടില്‍ വെച്ച് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികനെ ഭീകരര്‍ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ദെല്‍ഹൈര്‍ മുഷ്താഖ് എന്ന സൈനികന്റെ കാലിലാണ് വെടിയേറ്റത്.
വെടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. സൈനികന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ട്രാലിലെ ഖാനഗുണ്ട് സ്വദേശിയാണ് മുഷ്താഖ്. നിലവില്‍ ബാരാമുള്ള ജില്ലയിലെ പട്ടാന്‍ ഏരിയയിലാണ് ജോലി ചെയ്യുന്നത്. ആക്രമണം നടക്കുമ്പോള്‍ സൈനികന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.
സുരക്ഷാ സേന പ്രദേശം വളയുകയും അക്രമികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗന്ദര്‍ബാലിലെ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ജുനൈല്‍ അഹമ്മദ് ഭട്ട് എന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരനെ കഴിഞ്ഞ ദിവസം സൈന്യം വദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനികന് നേരെ അക്രമമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്