കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്ടനായി അജിങ്ക്യ രഹാനെ എത്തിയേക്കും

DECEMBER 3, 2024, 6:45 PM

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രഹാനെയെ അടുത്ത ക്യാപ്ടനായി നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. അവരുടെ മുൻ ക്യാപ്ടൻ ശ്രേയസ് അയ്യറെ 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു.

ശ്രേയസ് അയ്യർക്ക് പകരക്കാരനായി അജിങ്ക്യ രഹാനെ ഐപിഎൽ 2025ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആർ) പുതിയ ക്യാപ്ടനാകാൻ ഒരുങ്ങുകയാണ്.

ഐപിഎൽ 2025 മെഗാ ലേലത്തിനിടെ രഹാനെയെ 1.5 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നായകനായുള്ള പരിചയ സമ്പത്ത് പരിഗണിച്ച് രഹാനെയെ ക്യാപ്ടനാക്കാനാണ് ക്ലബ് ആലോചിക്കുന്നത്.

vachakam
vachakam
vachakam

ഒന്നിലധികം ഐപിഎൽ ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ചിട്ടുള്ള വെറ്ററൻ ക്രിക്കറ്റ് താരം, 172.49 സ്‌ട്രൈക്ക് റേറ്റിൽ 326 റൺസുമായി ചെന്നൈയുടെ അവസാന കിരീട വിജയത്തിൽ മികച്ച സംഭാവന നൽകിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam