ഹൈദരാബാദ് : സെയ്ദ് മുഷ്താഖ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഇന്നലെ മഴ തടസപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി നിയമപ്രകാരം 11 റൺസിന് ഗോവയെയാണ് തോൽപ്പിച്ചത്. മഴ കാരണം 13 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളം 143/6 എന്ന സ്‌കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഗോവ 7.5 ഓവറിൽ 69/2 എന്ന സ്‌കോറിലെത്തിയപ്പോൾ മഴകാരണം കളി നിർത്തിവയ്‌ക്കേണ്ടിവന്നു. തുടർന്നാണ് കേരളത്തെ വിജയിയായി പ്രഖ്യാപിച്ചത്.
ഓപ്പണറായി ഇറങ്ങിയ നായകൻ സഞ്ജു സാംസൺ 15 പന്തുകളിൽ നാലുഫോറുകളും രണ്ട് സിക്‌സുകളുമടക്കം 31 റൺസ് നേടി മികച്ച തുടക്കം നൽകി. നാലാം ഓവറിൽ സഞ്ജു പുറത്താകുമ്പോൾ കേരളം 43 റൺസിലെത്തിയിരുന്നു. തുടർന്ന് രോഹൻ കുന്നുമ്മൽ(19), സൽമാൻ നിസാർ (20 പന്തുകളിൽ 34 റൺസ് ),അബ്ദുൽ ബാസിദ് (13 പന്തുകളിൽ 23 റൺസ് ) തുടങ്ങിയവർ ചേർന്ന് മികച്ച സ്‌കോറിലേക്ക് നയിച്ചു.
ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി കേരളം ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ആന്ധ്രപ്രദേശാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മുംബയ്ക്കും 16 പോയിന്റുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്