ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി 

DECEMBER 4, 2024, 8:26 PM

 കോഴിക്കോട്: അയൽ രാജ്യമായ ബംഗ്ലാദേശ് സംഘർഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങൾ എല്ലാ അർഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികൾ ആ രാജ്യം കൈകൊള്ളണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.

വൈഷ്ണവ ഭിക്ഷു ചിൻമോയ് കൃഷ്ണ ദാസിനെ കഴിഞ്ഞ മാസം 25ന് പോലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കൽ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. അതേത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പലയിടങ്ങളിലും വലിയ സംഘർഷാവസ്ഥക്ക് കാരണമായി.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാൻ പോന്ന ദുരവസ്ഥയാണ്. സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്.   

vachakam
vachakam
vachakam

സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കാനും വർഗീയത പടരുന്നത് തടയാനും ഇടക്കാല സർക്കാർ തയ്യാറാകണം. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങൾക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണം.

ഇക്കാര്യത്തിൽ ക്രിയാത്മകമായ പിന്തുണ നൽകാൻ അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ തയ്യാറാകണമെന്നും ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam