ചങ്ങനാശേരി അതിരൂപത പിതൃവേദി 41-ാം ജന്മദിനാഘോഷം ഫാത്തിമാപുരം ഫാത്തിമാ മാതാ ഇടവകയിൽ ആഘോഷിച്ചു. വികാരി റവ ഫാ.സേവൃർ പുത്തൻകളം ജന്മദിന ആഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി. അതിരൂപത പിതൃവേദി ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.
1983 ഡിസംബർ 4ന് ചങ്ങനാശേരി എസ്.ബി. കോളേജ് കല്ലറക്കൽ ഹാളിൽ ആരംഭിച്ച പിതൃവേദി 41-ാം ജന്മദിന ആഘോഷം അതിരൂപതയിലെ 250 ഇടവകകളിലും പരിശുദ്ധ കുർബാന, പതക ഉയർത്തൽ, ജന്മദിന സമ്മേളനം, രോഗിസന്ദർശനം, കാരുണ്യഭവന സന്ദർശനം, ബോധവൽക്കരണ സെമിനാറുകൾ മുതലായവ നടന്നു വരുന്നു എന്നും 15 ദിന പരിപാടികൾ ആണ് നടക്കുന്നതെന്നും 15ന് 1000 പിതാക്കന്മാരെ ഉൾപ്പെടുത്തി ചെത്തിപ്പുഴ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളാണ് അതിരൂപത സമിതി തീരുമാനിച്ചിരിക്കുന്നതെന്നും സെക്രട്ടറി തന്റെ ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
കോ.വികാരി ഫാ.സെബാസ്റ്റ്യൻ മാമ്പ്ര ആമുഖ സന്ദേശം നൽകി. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ലാലി ഇളപ്പുകൽ അദ്യക്ഷത വഹിച്ചു.
യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ജെസിൻ എ.എസ്.എം.ഐ ഫൊറോന സെക്രട്ടറി ജോസ് കടംന്തോട്, യൂണിറ്റ് സെക്രട്ടറി ഡിസ്‌നി പുളിമൂട്ടിൽ, ബിനു അമ്പാടൻ, സിജു തൊട്ടിക്കൽ, മാതൃവേദി ഭാരവാഹികളായ ജെൻസി അമ്പാട്ട്, ബിന്ദു പൊട്ടുകുളം, എന്നിവർ പ്രസംഗിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്