ഐപിഎൽ 2025 മെഗാ ലേലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇഷാൻ കിഷാനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസിന് നഷ്ടമാണെന്ന് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യ. മുംബൈ, പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരെ ലേലത്തിൽ പിന്തള്ളി ഹൈദരാബാദ് 11.25 കോടി രൂപയ്ക്കായിരുന്നു കിഷനെ സ്വന്തമാക്കിയത്.
ഇഷാൻ കിഷനെ തിരിച്ച് ലേലത്തിൽ സ്വന്തമാക്കുക ഒരു വെല്ലുവിളിയാണെന്ന് ടീമിന് അറിയാമായിരുന്നുവെന്ന് പാണ്ഡ്യ സമ്മതിച്ചു. മുംബൈ ഇന്ത്യൻസിന്റെ ഡ്രസ്സിംഗ് റൂമിന്റെ സുപ്രധാന ഘടകമായിരുന്നു ഇഷാൻ എന്നും അദ്ദേഹത്തെ ടീം മിസ് ചെയ്യുമെന്നും ഹാർദ്ദിക് പറഞ്ഞു.
ഇഷാൻ എല്ലായ്‌പ്പോഴും ഊർജമാണ്, കാര്യങ്ങൾ ലഘുവായി നിർത്താനും എല്ലാവരേയും ചിരിപ്പിക്കുകയും അവൻ ഉണ്ടാകുമായിരുന്നു. മുംബൈ ഇന്ത്യൻസ് പങ്കിട്ട വീഡിയോയിൽ പാണ്ഡ്യ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ലേലത്തിനു മുമ്പ് റീട്ടെയ്ൻ ചെയ്ത താരങ്ങളിൽ ഇഷാൻ കിഷൻ ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്