അർജൻ്റീനിയൻ ക്യാപ്റ്റനും റെക്കോർഡ് ബ്രേക്കറുമായ ലയണൽ മെസ്സി ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. സ്പാനിഷ് ഭീമൻമാരായ ബാഴ്‌സലോണയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ അത്ഭുതകരമായ കരിയർ ആരംഭിച്ചത്, ഇപ്പോൾ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സിൻ്റെ മേജർ സോക്കർ ലീഗിൽ ഇൻ്റർ മിയാമിക്ക് വേണ്ടി കളിക്കുന്നു.
അർജൻ്റീനയ്‌ക്കൊപ്പമുള്ള ലോകകപ്പ് ഉൾപ്പെടെ ഒരു ഫുട്‌ബോളർ സ്വപ്നം കാണുന്ന എല്ലാ നേട്ടങ്ങളും കൈവരിച്ച താരമാണ് മെസ്സി. ദേശീയ ടീമിലും വിവിധ ക്ലബ്ബുകളിലും തനിക്കൊപ്പം കളിച്ചിട്ടുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി കിടിലനൊരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ബാഴ്‌സയെക്കൂടാതെ താന്‍ നേരത്തേ കളിച്ചിട്ടുള്ള ഫ്രഞ്ച് ടീമായ പിഎസ്ജിയിലെയും ചില കളിക്കാര്‍ മെസ്സിയുടെ സൂപ്പര്‍ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. സ്വയം തന്റെ പേരും അദ്ദേഹം ഇലവനില്‍ ഉള്‍പ്പെടുത്തി.
ബാഴ്‌സലോണയില്‍ നേരത്തേ തന്നെ ഗോള്‍ പാര്‍ട്‌നര്‍മാരായിരുന്ന ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറിനെയും ഉറുഗ്വേ ഗോളടിവീരനായ ലൂയിസ് സുവാരസിനെയും ലയണല്‍ മെസ്സി ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സമയത്തു ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരുടെ ത്രയം കൂടിയായിരുന്നു എംഎസ്എന്‍ (മെസ്സി, സുവാരസ്, നെയ്മര്‍).
അദ്ദേഹത്തിന്റെ ഇലവനിലെ മറ്റൊരു താരം ഫ്രഞ്ച് സെന്‍സേഷനും പിഎസ്ജിയിലെ മുന്‍ ടീമംഗവുമായ കിലിയന്‍ എംബാപ്പെയാണ്.
മെസ്സിയുടെ ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ അവിടെ ബാഴ്‌സയിലെ മുന്‍ ടീമംഗവും ബ്രസീല്‍ ഇതിഹാസവുമായിരുന്ന റൊണാള്‍ഡീഞ്ഞോ, ബാഴ്‌സയിലെ മറ്റു മജീഷ്യന്മാരായ സാവി, ആന്ദ്രെസ് ഇനിയേസ്റ്റ എന്നിവരുമാണുള്ളത്.
ഇലവന്റെ പ്രതിരോധ നിര നോക്കിയാല്‍ ബാഴ്‌സലോണയിലെ മുന്‍ സഹതാരങ്ങളായ ജോര്‍ഡി ആല്‍ബ, ഡാനി ആല്‍വസ്, ഹാവിയര്‍ മഷെറാനോ, കാല്‍ലോസ് പുയോള്‍ എന്നിവര്‍ക്കാണ് നറുക്കുവീണത്.ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് മുന്‍ ബാഴ്‌സ താരം മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റെഗനാണ്.
മെസ്സി തിരഞ്ഞെടുത്ത മുന്‍ ടീമംഗങ്ങളുടെ 11
മാര്‍ക്ക് ടെര്‍ സ്റ്റെഗന്‍ (ഗോള്‍കീപ്പര്‍), കാര്‍ലോസ് പുയോള്‍, ഹാവിയര്‍ മഷെറാനോ, ജോര്‍ഡി ആല്‍ബ, ഡാനി ആല്‍വസ്, സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെസ് ഇനിയേസ്റ്റ, റൊണാള്‍ഡീഞ്ഞോ, ലൂയിസ് സുവാരസ്, നെയ്മര്‍, ലയണല്‍ മെസ്സി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്