ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലന സെഷൻ കാണുന്നതിൽ നിന്ന് കാണികൾക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തി.
ബിസിസിഐയുടെ അഭ്യർഥന പ്രകാരമാണ് നടപടിയെന്നാണ് സൂചന. അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയൻ ടീമിൻ്റെ പരിശീലന സെഷൻ കാണാൻ 71 പേർ എത്തിയപ്പോൾ ഇന്ത്യൻ ടീമിൻ്റെ പരിശീലന സെഷൻ കാണാൻ 200 ഓളം പേർ എത്തിയിരുന്നു.
ആരാധകരിൽ പലരും ഇന്ത്യൻ താരങ്ങൾക്ക് ചുറ്റും തടിച്ചുകൂടി ഓട്ടോഗ്രാഫിനായി വളഞ്ഞത് ആരാധകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കളിക്കാർ പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചതോടെ കളിക്കാർ തടിച്ചുകൂടുകയും സെൽഫിയെടുക്കാനും ഫെയ്‌സ്ബുക്കിൽ ലൈവ് ചെയ്യാനും ശ്രമിച്ചത് വൻ ബഹളത്തിന് കാരണമായി. വിരാട് കോലിയും ശുഭ്മാൻ ഗില്ലും പരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
ഇതിനിടെ ആരാധകരില്‍ ചിലര്‍ ഇന്ത്യൻ താരങ്ങളെ ബോഡി ഷെയ്മിംഗ് ചെയ്യാനും മുതിര്‍ന്നു. ബാറ്റിംഗ് പരിശീലനത്തിനടെ കളിക്കാര്‍ ബീറ്റണാവുമ്പോഴും ഔട്ടാവുമ്പോഴുമെല്ലാം മത്സരത്തിലെന്നപോലെ ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ഉച്ചത്തില്‍ കമന്‍റ് പറയുകയും ചെയ്തതോടെയാണ് പരിശലനം അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്