ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ നടത്തുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന് ബിസിസിഐ. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ മാത്രം യുഎഇയിലേക്കു മാറ്റുന്നതിനാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചത്.
പക്ഷേ 2031 വരെ ഇന്ത്യയിൽ നടക്കുന്ന ഐസിസി ചാംപ്യൻഷിപ്പുകളിൽ പാക്കിസ്ഥാനും ‘ഹൈബ്രിഡ്’ രീതി വേണമെന്ന ആവശ്യമാണ് പിസിബി ഉന്നയിച്ചത്. മൂന്നു ഉപാധികളാണ് പാക്കിസ്ഥാൻ ഐസിസിക്ക് മുന്നിൽ വെച്ചത്. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് അവർ മുന്നോട്ട് വെച്ച ആദ്യ ഉപാധി.
2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ഉപാധി. എന്നാൽ ഇതിനോടാണ് ബിസിസിഐ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ കളിക്കാൻ വരുന്ന പാക്കിസ്ഥാന് സുരക്ഷാ ഭീഷണിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അതിനാൽ ഇന്ത്യയിൽ നടക്കുന്ന ടൂര്ണമെൻ്റുകൾക്ക് ഹൈബ്രിഡ് മോഡൽ വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ ഭാരവാഹികൾ ദി ടെലഗ്രാഫിനോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്