എവർട്ടണെതിരെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

DECEMBER 2, 2024, 6:05 PM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ഓൾഡ്ട്രാഫോർഡിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 4 ഗോളുകൾക്കാണ് വിജയിച്ചത്.
അമോറിമിനു കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ വിജയമാണിത്.
ഇന്ന് യൂറോപ്പ മത്സരത്തിൽ നിന്ന് ആറോളം മാറ്റങ്ങൾ വരുത്തിയാണ് അമോറിം ടീമിനെ ഇറക്കിയത്. തുടക്കത്തിൽ യുണൈറ്റഡ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും 34-ാം മിനുട്ടിൽ ഒരു കോർണറിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ നേടി. ബ്രൂണോ എടുത്ത കോർണർ റാഷ്‌ഫോർഡ് ഒരു വൺ ടച്ച് സ്‌ട്രൈക്കിലൂടെ ലക്ഷ്യത്തിലെത്തിച്ചു. സ്‌കോർ 1-0.

ഈ ഗോളിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആത്മവിശ്വാസം ഇരട്ടിയായി. 41-ാം മിനുട്ടിൽ യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ സിർക്‌സിയുടെ സ്‌ട്രൈക്ക്. അമദ് എവർട്ടൺ ഡിഫൻസിൽ നിന്ന് വിൻ ചെയ്ത പന്ത് ബ്രൂണോയിലേക്ക്. ബ്രൂണോ ബോക്‌സിലേക്ക് കുതിച്ചെത്തിയ സിർക്‌സിക്ക് പാസ് കൈമാറി. പന്ത് സിർക്‌സി വലയിലേക്ക് തൊടുത്തു. സ്‌കോർ 2-0.

രണ്ടാം പകുതി ആരംഭിച്ച് 30 സെക്കൻഡുകൾക്കകം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മൂന്നാം ഗോൾ കണ്ടെത്തി. ഇത്തവണ അമദ് സൃഷ്ടിച്ച അവസരം റാഷ്‌ഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചു. സ്‌കോർ 3-0. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം മാറ്റങ്ങൾ നടത്തിയെങ്കിലും അവരുടെ അറ്റാക്കിനു കുറവു വന്നില്ല.

vachakam
vachakam
vachakam

64-ാം മിനുട്ടിൽ സിർക്‌സിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ നാലാം ഗോൾ കണ്ടെത്തി. ഒരിക്കൽ കൂടെ അമദ് ആയിരുന്നു ഗോൾ സൃഷ്ടിച്ചത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് യുണൈറ്റഡിനുള്ളത്. എവർട്ടൺ 11 പോയിന്റുമായി 15-ാം സ്ഥാനത്ത് നിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam