ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് തിരിച്ചടി. പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചുറിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന യശസ്വിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി പുതിയ റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് രണ്ടാമതെത്തി.
ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ 171 റൺസിൻ്റെ ഇന്നിംഗ്‌സാണ് ബ്രൂക്കിൻ്റെ നേട്ടം. ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ന്യൂസിലൻഡിൻ്റെ കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്താണ്.
യശസ്വി നാലാം സ്ഥാനത്താണെങ്കിൽ, ആറാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ താരം . പെർത്തിൽ സെഞ്ച്വറി നേടിയെങ്കിലും വിരാട് കോഹ്‌ലിക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ട് 14-ാം സ്ഥാനത്താണ്. പതിനെട്ടാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലാണ് ആദ്യ 20ൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ താരം.
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കാഗിസോ റബാഡ രണ്ടാമതും ജോഷ് ഹോസല്‍വുഡ് മൂന്നാമതുമാണ്. പെര്‍ത്തില്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി.ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ആദ്യ 20ല്‍ മറ്റ് ഇന്ത്യൻ താരങ്ങളാരുമില്ല.
ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ അശ്വിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഓള്‍ റൗണ്ട് പ്രകടനമാണ് യാന്‍സന് നേട്ടമായത്. അശ്വിന്‍ മൂന്നാമതാണ്.
അക്സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുണ്ട്. വെള്ളിയാഴ്ച അഡ്‌ലെയ്ഡില്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകചനം നടത്തിയാല്‍ ഇന്ത്യൻ താരങ്ങള്‍ക്ക് റാങ്കിംഗില്‍ നേട്ടമുണ്ടാക്കാനാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്