അണ്ടർ 19 ഏഷ്യകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം.13കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിന്റെ മികവിലാണ് ജയം. 2025 ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി കൊടുത്ത് ടീമിലെത്തിച്ചതാണ് വൈഭവിനെ.
മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് സഞ്ജുവിന്റെ ടീമിലെ അംഗം കൂടിയായ സൂര്യവംശി കാഴ്ചവച്ചത്. മത്സരത്തിൽ 46 പന്തുകളിൽ 76 റൺസ് നേടാൻ താരത്തിന് സാധിച്ചു.
3 ബൗണ്ടറികളും 6 സിക്സറുകളുമാണ് സൂര്യവംശിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഒപ്പം ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ആയുഷ് മ്ഹാട്രെ കൂടി അടിച്ചുതകർത്തു ഇന്ത്യ മത്സരത്തിൽ 10 വിക്കറ്റിന് യുഎഇ ടീമിനെ പരാജയപ്പെടുത്തുകയായിരുന്നു.
യുഎഇ നിരയിൽ ഓപ്പണർ അക്ഷത് റായിയാണ് തുടക്കത്തിൽ പിടിച്ചുനിന്നത്. 26 റൺസാണ് റായി സ്വന്തമാക്കിയത്. ശേഷമെത്തിയ പല ബാറ്റർമാരും ഇന്ത്യൻ ബോളിങ് നിരയ്ക്ക് മുന്നിൽ മുട്ടുമടക്കുകയുണ്ടായി. മധ്യനിരയിൽ 35 റൺസ് നേടിയ റായൻ ഖാനാണ് യുഎഇ നിരയിലെ ടോപ് സ്കോറർ.
അതേസമയം ഇന്ത്യൻ ബോളിങ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത് യുദ്ധജിത് ഗുഹയാണ്. 3 വിക്കറ്റുകളാണ് താരം മത്സരത്തിൽ നേടിയത്. ഒപ്പം ചേതൻ ശർമയും ഹർദിക് രാജും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. 10 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഇതോടെ അണ്ടർ 19 ഏഷ്യാ കപ്പിന്റെ സെമിഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടി. ടൂർണമെന്റിൽ പാക്കിസ്ഥാനോട് മാത്രമാണ് ഇന്ത്യൻ യുവനിര പരാജയം ഏറ്റുവാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്