കരിയറിന്‍റെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ കടന്നുപോകുന്നത്. ഐപിഎൽ താര ലേലത്തിൽ പോലും ആർക്കും വേണ്ടാത്ത നിലയിലേക്ക് മാറിയിരിക്കുന്നത്. വൻ പ്രതീക്ഷകളോടെ 75 ലക്ഷം അടിസ്ഥാന വിലയിലാണ് താരത്തെ ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ പത്ത് ടീമുകളിൽ ഒരാൾ പോലും ഈ തുകയ്ക്ക് പൃഥ്വിയെ സ്വന്തമാക്കാൻ മുന്നോട്ട് വന്നില്ല എന്നതാണ് ഒരുഘട്ടത്തിൽ ഇന്ത്യയുടെ ഭാവി ആകുമെന്ന കരുതിയിരുന്ന താരത്തിന്റെ പതനം അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് നിരന്തരം മാറ്റി നിർത്തപ്പെടുന്നതിന്റെ ഇടയിലാണ് പൃഥ്വിക്ക് ഐപിഎൽ ടിക്കറ്റ് കിട്ടാതിരിക്കുന്നതും. ഇപ്പോഴിതാ പൃഥ്വി ഷായെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
സച്ചിൻ തൻ്റെ മുൻ പരിശീലകനായ രമാകാന്ത് അച്രേക്കറുടെ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അവിടെ സന്നിഹിതരായിരുന്ന യുവാക്കളുമായി സച്ചിൻ അച്ചടക്കത്തിൻ്റെ പാഠം പങ്കിട്ടു. എപ്പോഴും ക്രിക്കറ്റ് കിറ്റുകളോട് കൂടുതൽ ബഹുമാനം കാണിക്കാൻ സച്ചിൻ അവരോട് പറഞ്ഞു. ആർച്ച്രേക്കറുടെ ഏറ്റവും മൂല്യവത്തായ പാഠങ്ങളിൽ ഒന്നായി ഇതിനെ വിശേഷിപ്പിച്ച സച്ചിൻ, കളിക്കാർ അവരുടെ ക്രിക്കറ്റ് ഉപകരണങ്ങളോട് ബഹുമാനത്തോടെ പെരുമാറേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടി.
"കിറ്റുകളെ ബഹുമാനിക്കാൻ സാറും ഞങ്ങളെ പഠിപ്പിച്ചു. വിരമിച്ചതിന് ശേഷം, ഞാൻ ഒരുപാട് കളിക്കാരോട് ഇത് പറയുന്നുണ്ട്. പല കളിക്കാർക്കിടയിൽ ഞാൻ ഇത് കാണുന്നു. കളിയിൽ നിന്ന് പുറത്തായാൽ ഉടൻ ദേഷ്യം കൊണ്ട് ബാറ്റെറിയുന്നു. പക്ഷെ ഒരു കാര്യം നിങ്ങൾ മനസിലാക്കണം. ഈ ബാറ്റ് കാരണമാണ് നിങ്ങൾ ഇന്ന് ഈ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്നത്, അതിനാൽ ദയവായി ഇങ്ങനെ ചെയ്യരുത്," സച്ചിൻ പറഞ്ഞു.
" ഇവിടെയുള്ള യുവ ക്രിക്കറ്റ് താരങ്ങളോടാണ് പറയുന്നത്. ദയവായി ഓർക്കുക, നിങ്ങൾ കിറ്റ് ഒരിക്കലും വലിച്ചെറിയരുത്, അത് ബാറ്റോ ഗ്ലൗസോ മറ്റെന്തെങ്കിലുമോ ആകട്ടെ. എല്ലായ്പ്പോഴും അതിനെ ബഹുമാനിക്കുക. നിങ്ങളുടെ പരാജയത്തിൻ്റെ നിരാശ ഉപകരണങ്ങളോട് കാണിക്കരുത്. ഇത് ഞങ്ങൾക്ക് കുട്ടിക്കാലം മുതൽ നൽകിയിട്ടുള്ള പരിശീലനമാണ്. ഇത് പുതിയ തലമുറയ്ക്കും നൽകണം''- സച്ചിൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്