ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും ഐപിഎല്ലിലും സഹതാരമായിരുന്നിട്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയോട് താൻ സംസാരിക്കാറില്ലെന്ന് ഹർഭജൻ സിംഗ്. ധോനിയുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ധോണിക്ക് എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അറിയില്ലെന്നും ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞു.
ഞാൻ ധോണിയോട് സംസാരിക്കാറില്ല. ചെന്നൈ സൂപ്പർ കിംഗ്സിൽ ഒരുമിച്ച് കളിച്ചപ്പോഴാണ് ഞാൻ ധോണിയോട് അവസാനമായി സംസാരിച്ചത്. അതും ഗ്രൗണ്ടിൽ മാത്രം. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഫോണിൽ പോലും സംസാരിച്ചിട്ടില്ല.
അങ്ങനെ മിണ്ടാതിരിക്കാൻ ഞങ്ങള്‍ തമ്മില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. ഇനി ധോണിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച് എനിക്കറിയില്ല. ചെന്നൈ സൂപ്പർ കിംഗ്സിൽ ഒരുമിച്ച് കളിച്ചപ്പോഴും ഗ്രൗണ്ടിൽ വെച്ച് മാത്രമാണ് ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നത്.
ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ധോണിക്കൊപ്പം കളിച്ച താരമാണ് ഹര്‍ഭജന്‍. പിന്നീട് 2015 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഇരുവരും ഒരുമിച്ച് കളിച്ചു. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിലായിരുന്നു ഇരുവരും അവസാനമായി ഇന്ത്യക്കായി ഒരുമിച്ച് കളിച്ചത്. 2015നുശേഷം ഹര്‍ഭജൻ ഇന്ത്യൻ ടീമില്‍ കളിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്