പെർത്ത് ടെസ്റ്റിൽ ഇന്ത്യയോടേറ്റ തോൽവിയേക്കാൾ ഭയപ്പെടുത്തുന്ന ഒന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. പെർത്ത് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വിരാട് കോഹ്‌ലി നേടിയ സെഞ്ചുറിയാണ് ഓസ്‌ട്രേലിയ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടതെന്ന് ബിയോണ്ട് 23 പോഡ്‌കാസ്റ്റിൽ ക്ലാർക്ക് പറഞ്ഞു.
പെർത്തിൽ ഓസ്‌ട്രേലിയ തോറ്റുവെന്നത് ശരിയാണ്, എന്നാൽ എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത് ആദ്യ ടെസ്റ്റിൽ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയതാണ്. ഈ പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരൻ കോഹ്ലി ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ സ്റ്റീവ് സ്മിത്തായിരിക്കുമെന്നും ക്ലാർക്ക് പ്രവചിച്ചു.
പെര്‍ത്ത് ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 93 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്. പെര്‍ത്തിലെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
പിങ്ക് ടെസ്റ്റില്‍ മാര്‍നസ് ലാബുഷെയ്ന്‍ സെഞ്ചുറി നേടും. പക്ഷെ ഓസ്ട്രേലിയയുടെ ടോപ് സ്കോററാകുക സ്റ്റീവ് സ്മിത്തായിരിക്കും. ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരിക്കും. കാരണം, പിങ്ക് ബോള കൂടുതല്‍ സ്വിംഗ് ചെയ്യും. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക ജസ്പ്രീത് ബുമ്രയാകും. ബുമ്രയല്ലാതെ മറ്റൊരു പേര് പറയാനാകുന്നില്ല. കാരണം, അയാളൊരു പ്രതിഭാസമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ തുടങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്