കിംഗ്സ്റ്റൺ : വെസ്റ്റ് ഇൻഡീസിനുവേണ്ടി തുടർച്ചയായി ഏറ്റവും കൂടുതൽ (85) ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരമെന്ന ഗാരി സോബേഴ്‌സിന്റെ റെക്കാഡ് തകർത്ത് ഇപ്പോഴത്തെ നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്. ഇന്നലെ തന്റെ തുടർച്ചയായ 86ാമത് ടെസ്റ്റിനാണ് ബ്രാത്ത്‌വെയ്റ്റ് ഇറങ്ങിയത്.
2014 ജൂൺ 16 മുതൽ പോർട്ട് ഓഫ് സ്‌പെയ്‌നിൽ ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് മുതൽ ഇതുവരെ വിൻഡീസ് കളിച്ച എല്ലാ ടെസ്റ്റുകളിലും ബ്രാത്ത്‌വെയ്റ്റ് ടീമിലുണ്ടായിരുന്നു. 2011ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബ്രാത്ത്‌വെയ്റ്റ് ആകെ 95 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 12 സെഞ്ച്വറികളടക്കം 5769 റൺസും 29 വിക്കറ്റുകളുമാണ് സമ്പാദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്