അണ്ടർ 19 ഏഷ്യാകപ്പിൽ ജപ്പാനെ തകർത്ത് ഇന്ത്യ

DECEMBER 3, 2024, 2:19 PM

അണ്ടർ 19 ഏഷ്യാകപ്പിൽ ജപ്പാനെ 211 റൺസിന് തകർത്ത് ഇന്ത്യൻ യുവനിര. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്ടൻ മുഹമ്മദ് അമാന്റെ അപരാജിത സെഞ്ചുറിയുടെയും ആയുഷ് മാത്രെ, കെ.പി. കാർത്തികേയ എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തപ്പോൾ ജപ്പാന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

111 പന്തിൽ 50 റൺസെടുത്ത ഓപ്പണർ ഹ്യൂഗോ കെല്ലിയാണ് ജപ്പാന്റെ ടോപ് സ്‌കോറർ. ചാൾസ് ഹിൻസ് 35 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹാർദ്ദിക് രാജും കെ.പി. കാർത്തികേയയും ചേതൻ ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ യുഎഇയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ യുഎഇയെ 69 റൺസിന് തോൽപിച്ച പാകിസ്ഥാനാണ് ഒന്നാമത്. സ്‌കോർ ഇന്ത്യ 50 ഓവറിൽ 339-6, ജപ്പാൻ 50 ഓവറിൽ 128-8. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ജപ്പാൻ പരമാവധി നേരം ക്രീസിൽ നിൽക്കാനാണ് ശ്രമിച്ചത്. ഓപ്പണിങ്ങ് വിക്കറ്റിൽ ഹ്യൂഗോ കെല്ലിയും നിഹാർ പാർമറും (14) ചേർന്ന് 13.4 ഓവറിൽ 50 റൺസടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.

vachakam
vachakam
vachakam

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ക്യാപ്ടൻ മുഹമ്മദ് അമാന്റെ അപരാജിത സെഞ്ചുറിയുടെയും(118 പന്തിൽ 122), ആയുഷ് മാത്രെ(29 പന്തിൽ 54), കെ.പി. കാർത്തികേയ(49 പന്തിൽ 57) എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് കൂറ്റൻ സ്‌കോർ കുറിച്ചത്. 23 പന്തിൽ 23 റൺസെടുത്ത പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും വലിയ സ്‌കോർ നേടാനായില്ല.

ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യൻ യുവനിരക്ക് ജപ്പാനെതിരായ വമ്പൻ ജയം സെമിസാധ്യത ഉയർത്തുന്നതിൽ നിർണായകമായി. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ യുഎഇ ആണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അടുത്ത എതിരാളികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam