ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കർ ഹാരി കെയ്ൻ രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കും. കഴിഞ്ഞ ദിവസം ഡോർട്ട്മുണ്ടിനെതിരായ ബുണ്ടസ്‌ലിഗ മത്സരത്തിനിടയിലായിരുന്നു കെയ്‌ന് പരിക്കേറ്റത്. കുറച്ച് കാലം താരം പുറത്തായിരിക്കും എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ ഇംഗ്ലണ്ട് സ്‌ട്രൈക്കർക്ക് നടത്തിയ സ്‌കാനിൽ ഹാംസ്ട്രിങിൽ ചെറിയ പരിക്ക് കണ്ടെത്തി. ബയേർ ലെവർകുസെൻ, ആർ ബി ലെപ്‌സിഗ്, ഷാക്തർ ഡൊനെറ്റ്‌സ്‌ക് എന്നിവർക്കെതിരായ മത്സരങ്ങൾ ഉൾപ്പെടെ നിർണായക മത്സരങ്ങൾ വരാനിരിക്കെ ആണ് കെയ്‌ന് പരിക്കേറ്റത്.
വിന്റ്ർ ബ്രേക്കിന് മുമ്പ് കെയ്ൻ തിരികെവരും എന്ന് തന്നെയാണ് ബയേൺ ആരാധകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്