ശ്രീലങ്കയ്‌ക്കെതിരെ റെക്കോർഡ് വിജയവുമായി ദക്ഷിണാഫ്രിക്ക

DECEMBER 2, 2024, 10:00 AM

ശ്രീലങ്കക്കെതിരായ ഡർബൻ ക്രിക്കറ്റ് ടെസ്റ്റിൽ 233 റൺസിന്റെ റെക്കോർഡ് ജയവുമായി ദക്ഷിണാഫ്രിക്ക. 516 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കക്കായി ദിനേശ് ചണ്ഡിമലും ധനഞ്ജയ ഡിസിൽവയും കുശാൽ മെൻഡിസും പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. റൺസിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വലിയ രണ്ടാമത്തെ ജയമാണിത്. സ്‌കോർ ദക്ഷിണാഫ്രിക്ക 191, 366-5, ശ്രീലങ്ക 42, 282.

ദിനേശ് ചണ്ഡിമൽ(83), ധനഞ്ജയ ഡിസിൽവ(59), കുശാൽ മെൻഡിസ് എന്നിവർ മാത്രമാണ് ലങ്കക്കായി രണ്ടാം ഇന്നിംഗ്‌സിൽ പൊരുതിയുള്ളൂ. ദക്ഷിണാഫ്രിക്കക്കായി മാർക്കോ യാൻസൻ നാലും റബാഡ, കോട്‌സി, മഹാരാജ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റെടുത്തിരുന്ന യാൻസൻ മത്സരത്തിലാകെ 86 റൺസ് വഴങ്ങി 11 വിക്കറ്റെടുത്തു.
ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി.

ഒമ്പത് ടെസ്റ്റിൽ അഞ്ച് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമുള്ള ദക്ഷിണാഫ്രിക്ക 64 പോയന്റും 59.26 പോയന്റ് ശതമനാവുമായാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 15 ടെസ്റ്റിൽ ഒമ്പത് ജയവും അഞ്ച് തോൽവിയും ഒരു സമനിലയും അടക്കം 110 പോയന്റും 61.11 പോയന്റ് ശതമാവുമുള്ള ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 13 കളികളിൽ എട്ട് ജയവും നാലു തോൽവിയും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ 57.69 പോയന്റ് ശതമാനവുമായി മൂന്നാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് വാണതാണ് മറ്റൊരു മാറ്റം.

vachakam
vachakam
vachakam

11 ടെസ്റ്റിൽ അഞ്ച് ജയവും അഞ്ച് തോൽവിയും അടക്കം 50 പോയന്റ് ശതമാവുമായാണ് ശ്രീലങ്ക അഞ്ചാമതായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ തോൽവിയിലേക്ക് നീങ്ങുന്ന ന്യൂസിലൻഡ് 11 ടെസ്റ്റിൽ ആറ് ജയവും അഞ്ച് തോൽവിയും 54.55 പോയന്റ് ശതമാവുമായി നാലാമതാണെങ്കിലും ഇംഗ്ലണ്ടിനെതിരെ തോറ്റാൽ വീണ്ടും താഴേക്ക് പോകും.

ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതോടെ അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിർണായകമായി. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ തോറ്റ ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റിലും തോറ്റാൽ വലിയ തിരിച്ചടിയാകും. അഡ്‌ലെയ്ഡിൽ തോറ്റാൽ ഇന്ത്യക്കും നിലവിലെ ഒന്നാം സ്ഥാനം നഷ്ടമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam