ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ചരിത്രമെഴുതി മുൻ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികക്കുന്ന ആദ്യ കിവി താരമെന്ന റെക്കോഡാണ് വില്യംസൺ നേടിയത്.
ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് താരത്തിന്റെ ഐതിഹാസിക നേട്ടം. ഹാഗ്ലി ഓവലിൽ വെച്ച് നടക്കുന്ന തന്റെ കരിയറിലെ 103-ാം മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 93 റൺസ് സ്വന്തമാക്കിയ വില്യംസൺ രണ്ടാം ഇന്നിങ്‌സിൽ 61 റൺസ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസ് തികക്കുന്ന 19 -ാം താരമാണ് വില്യംസൺ. ഫാബ് ഫോർ എന്നറിയപ്പെടുന്ന വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരെല്ലാം തന്നെ ഇതോടെ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
ഈ നാല് പേരിൽ അവസാനമാണ് വില്യംസൺ ഈ നേട്ടത്തിലെത്തുന്നത്.
ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലാണ് വിരാട് കോഹ്ലി 9,000 റൺസ് എന്ന മൈൽസ്റ്റോൺ കടന്നത്.
കളിച്ച ഇന്നിങ്‌സ് വെച്ച് നോക്കുകയാണെങ്കിൽ വിരാട്, റൂട്ട് എന്നിവരെക്കാൾ വേഗത്തിലാണ് വില്യംസൺ 9,000 റൺസിലെത്തിയത്. ജോ റൂട്ട് 196 ഇന്നിങ്‌സിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്, വിരാടിന് 197 ഇന്നിങ്‌സാണ് 9,000 റൺസിനായി ആവശ്യം വന്നത്. വില്യംസൺ 182-ാം ഇന്നിങ്‌സ് കളിച്ചാണ് ഈ നേട്ടത്തിലെത്തിയത്. സ്മിത്ത് 100ൽ കുറവ് മത്സരം കളിച്ച് ഇത്രയും റൺസ് നേടുന്ന ആദ്യ താരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്